വെങ്ങോല സർവീസ് സഹകരണ ബാങ്കിന് പുതിയ ബ്രാഞ്ച് പോഞ്ഞാശ്ശേരിയിൽ; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉത്‌ഘാടനം നിർവഹിച്ചു

വെങ്ങോല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പോഞ്ഞാശ്ശേരി ബ്രാഞ്ച് മന്ദിരം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു.

ബാങ്ക് പ്രസിഡന്റ് എം.ഐ ബീരാസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീയുമായി സഹകരിച്ച് നടപ്പാക്കുന്ന മുറ്റത്തെമുല്ല വായ്പാ പദ്ധതി ടെല്‍ക് ചെയര്‍മാന്‍ എന്‍.സി മോഹനന്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപ സമാഹരണ പദ്ധതി ജില്ലാ ബാങ്ക് മുന്‍ പ്രസിഡന്റ് വി.പി ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന സഹകാരികളെ ആദരിക്കല്‍ മുന്‍ എം എല്‍ എ സാജുപോള്‍ നിര്‍വഹിച്ചു. ലോക്കര്‍ ഉദ്ഘാടനം എറണാകുളം ജോ. രജിസ്ട്രാര്‍ സുരേഷ് മാധവന്‍ നിര്‍വഹിച്ചു. മുന്‍ ബാങ്ക് പ്രസിഡന്റുമാരായ ആര്‍ സുകുമാരന്‍, അഡ്വ. കെ.വി മാത്തപ്പന്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

പഞ്ചായത്ത് പ്രസ്ഡന്റ് സ്വാതി റെജികുമാര്‍, വാഴക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പുഷ്പ ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നഗീന ഹാഷിം, രാജുമാത്താറ, മുന്‍ ഭരണസമിതിയംഗം പി.എം സലിം, പഞ്ചായത്തംഗങ്ങളായ പി.എ മുക്താര്‍, ധന്യ ലെജു, കെ.എന്‍ രാമകൃഷ്ണന്‍, റംല ഷമീര്‍, സാനി ഔഗേന്‍, അനീസ ഇസ്മായില്‍, അസി. രജിസ്ട്രാര്‍ വി.ജി ദിനേശ്, അസി.ഡയറക്ടര്‍ സി.പി രമ, ബാങ്ക് സെക്രട്ടറി സിന്ധുകുമാര്‍, അഡ്വ. വി വിതാന്‍ എന്നിവര്‍ പ്രസംഗിച്ചു.