ചലച്ചിത്രനടൻ അനിൽ മുരളി അന്തരിച്ചു

പ്രശസ്‌ത ചലച്ചിത്രനടൻ അനിൽ മുരളി(56) അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. കൂടുതലും വില്ലൻ വേഷങ്ങളാണ് കൈകാര്യം ചെയ്‌തത്‌. സിനിമയ്ക്ക് പുറമെ ധാരാളം ടി വി പരമ്പരകളിലും വേഷങ്ങൾ ചെയ്‌തു.

കന്യാകുമാരിയിൽ ഒരു കവിത, ഇവർ , ബാബ കല്യാണി, പുതിയ മുഖം, വെള്ളരിപ്രാവിന്റെ ചങ്ങാതി, ആമേൻ, വാദ്ധ്യാർ , താപ്പാന, മാണിക്യക്കല്ല്, സിറ്റി ഓഫ് ഗോഡ്, റോക് ആൻഡ് റോൾ, സഞ്ചാരി, ശ്യാമം, നസ്രാണി, ദി ഡോൺ, വാൽക്കണ്ണാടി, റൺ ബേബി റൺ തുടങ്ങിയവ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിൽ ചിലതാണ്.

കടമറ്റത്ത് കത്തനാർ, ആകാശദൂദ്, സ്വാമി ശരണം അയ്യപ്പ, ചക്രവാകം, സിന്ദൂരച്ചെപ്പ് തുടങ്ങി നിരവധി ടി വി പരമ്പരകളിലും അഭിനയിച്ചു.

തിരുവനന്തപുരം സ്വദേശിയാണ്. അച്ഛൻ മുരളീധരൻ നായർ. അമ്മ ശ്രീകുമാരിയമ്മ. ഭാര്യ സുമ. മക്കൾ ആദിത്യ, അരുന്ധതി.
‌.