പ്രശസ്ത ചലച്ചിത്ര നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി ; കോതമംഗലം സ്വദേശിയായ ഐശ്വര്യയാണ് വധു.

കോതമംഗലം കല ഓഡിറ്റോറിയത്തി ൽ നടന്ന ചടങ്ങിൽ ഐശ്വര്യയെ താലിചാർത്തി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹതാനായികോതമംഗലം സ്വദേശി യും നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അത്തിപ്പിള്ളിൽ AR വിനയൻ – ശോഭ ദമ്പതികളുടെ മകളാണ് വധുവായ ഐശ്വര്യ. എറണാകുളം നെടുങ്ങോരപറമ്പിൽ ഉണ്ണികൃഷ്ണൻ – ലീല ദമ്പതികളുടെ മകനാണ് വിഷ്ണു.

രാവിലെ 10 30 ന് ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്ന വധൂവരൻമാരെ കല്യാണ മണ്ഡപത്തിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആനയിച്ചു. 11 ന് മുഹൂർത്ത സമയം തീരുന്നതിനു മുമ്പ് തന്നെ വിഷ്ണു ഐശ്വര്യയുടെ കഴുത്തിൽ മിന്നു കിട്ടിയതോടെ കട്ടപ്പനയിലെ ഹൃതിക് റോഷൻ കോതമംഗലത്തിൻ്റെ മരുമകനായി .

വിവിധ രാഷ്ട്രീയ- സാംസ്കാരിക- സാമൂഹിക നേതാക്കളും സിനിമാരംഗത്തെ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.