ഡിജിറ്റഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുമുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയുക വെല്ലുവിളി; ADGP മനോജ് എബ്രഹാം.

അനുദിനം വികസിക്കുന്ന ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ പെരുകുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് ADGP യും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം.

കളമശ്ശേരി സെൻറ് പോൾസ് കോളേജിൽ സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളും സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ നടത്തുന്ന  ദ്വിദിന ദേശീയ സെമിനാർ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇൻറെർനെറ്റ്  ഉപയോഗിക്കുന്നവരിൽ 73% പേരും ലൈഗീക വെബ് സൈറ്റുകൾ സന്ദർശിക്കുന്നതായും ഇത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന വർദ്ധിച്ച ലൈഗീക അതിക്രമങ്ങൾക്ക്‌ കാരണമാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൈബർ ബുള്ളിയിംഗ്, മാൽവെയർ, പ്രൊഫൈൽ ഹാക്കിംഗ്, മോർഫിംഗ്,റൊമാൻസ് സ്കാം തുടങ്ങിയ വിവിധ രീതിയിലുള്ള കുറ്റകൃത്യങ്ങളും പെരുകുന്നുണ്ട്. കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയുന്നുണ്ടെങ്കിലും പ്രാധാന്യം നൽകേണ്ടത് പ്രതിരോധത്തിനാണ്. വ്യക്തികൾ അവരുടെ നഗ്‌നത മൊബൈലിൽ പകർത്തുകയോ മറ്റാരുമായി  പങ്കു വെയ്ക്കുകയോ ചെയ്യരുത് . ഫോൺ ലോക്ക് ചെയ്തും ഉത്തരവാദിത്വത്തോടും ജാഗ്രതയോടും ഇൻറെർനെറ്റ് ഉപയോഗിച്ച്‌ സ്വയം സുരഷിതരാകണമെന്നും വിദ്യാർത്ഥികളോട് അദ്ദേഹം ഉപദേശിച്ചു .

ഡിജിറ്റൽ ലോകത്ത് സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറിൻറെ ഉദ്ഘാടന സമ്മേളനത്തിന് കോളേജ് പ്രിൻസിപ്പാൾ ഡോ. ശോഭനാ മൈക്കിൾ   അദ്ധ്യക്ഷത വഹിച്ചു. അസോസിയേറ്റ് മാനേജർ ഫാ.ജോസഫ് പള്ളിപ്പറമ്പിൽ വൈസ് പ്രിൻസിപ്പാൾമാരായ വാലൻൻറെൻ ഡിക്രൂസ് ,ജോസ് സേവ്യർ, IQAC  കോർഡിനേറ്റർ ആഷാ ഈ തോമസ് എന്നിവർ പ്രസംഗിച്ചു.