കേരളത്തിലെ 7 അത്ഭുതങ്ങൾ ..! ഭാഗം 2

മനോജ് ടി മുടക്കാരിൽ

2.അഗസ്ത്യാർ കൂടം …!!!

സഹ്യാദ്രിയുടെ തെക്കേ മുനമ്പിനോട് ചേർന്ന് മേഘങ്ങൾക്കിടയിൽ മുഖമൊളിപ്പിച്ചു നിൽക്കുന്ന ഒരു കൊടുമുടിയുണ്ട് .. അഗസ്ത്യാർ കൂടം…!!

വൃക്ഷ ലതാതികളും , പക്ഷി മൃഗാതികളും , കാട്ടരുവികളും , കാട്ടുപൂക്കളും , സമ്പന്നമാക്കിയ ഒരു ഗിരി ഗോപുരം . മലയാള നാട്ടിലെ ഏഴു അത്ഭുതങ്ങളിൽ ഒന്ന് എന്ന് സഞ്ചാരികൾ വിളിക്കുന്ന പർവത ശിഖിരം…

ലോകം ഇന്നേവരെ കണ്ട മികച്ച 5 ഗോൾ വേട്ടക്കാരിൽ ക്രിസ്ത്യാനോയും മെസ്സിയും ഇല്ല…!!!!

തിരുവനന്തപുരം ജില്ലയിൽ , കേരളാ തമിഴ്നാട് അതിർത്തിയിലാണ് അഗസ്ത്യാർ കൂടം സ്ഥിതി ചെയ്യുന്നത്.നെയ്യാർ വൈൽഡ് ലൈഫ് പദ്ധതി പ്രദേശത്തിന്റെ ഉള്ളിൽ രണ്ടായിരത്തോളം മീറ്റർ ഉയരത്തിൽ ഗഗന ചുംബി ആയി നിൽക്കുന്ന അഗസ്ത്യാർ കൂടം ഉയര കാര്യത്തിൽ ആനമുടിക്കും , ചെന്പറ മലയ്‌ക്കും , മീശപ്പുലി മലയ്‌ക്കും ഒക്കെ പിന്നിലാണെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇത് തന്നെ ആണ് കേരളത്തിന്റെ എവറസ്റ് .. കാരണം യാത്ര തുടങ്ങി രണ്ടാമത്തെ ദിവസമേ ഈ ഗിരിഗിരിമയുടെ ശിരസ്സു കീഴടക്കാൻ കഴിയൂ എന്നറിയുമ്പോൾ തന്നെ ഒരു മാതിരി പെട്ടവർ ഒന്നും അങ്ങോട്ട് പോവില്ല. തന്നെയുമല്ല ജനുവരിയിൽ തുടങ്ങി മാർച്ച് പകുതി വരെ മാത്രമേ അവിടേയ്ക്കു പ്രേവേശനം ഉള്ളൂ …

ഫോറസ്റ് ഡിപാർട്മെന്റിന്റെ പാസ് എടുക്കുന്നവർക്ക് മാത്രമേ പൊന്മുടിക്കടുത്തുള്ള ബോണക്കാട് എന്ന സ്ഥലത്തു നിന്നും ഗൈഡുകളോടൊപ്പം യാത്ര തിരിക്കാൻ കഴിയൂ ..

ഹൈന്ദവ വിശ്വാസികൾക്ക് ഇതൊരു തീർത്ഥാടന കേന്ദ്രം കൂടിയാണ് . സപ്തർഷികളിൽ ഒരാളായ അഗസ്ത്യരുടെ ഒരു പ്രതിമ പർവത മുകളിൽ ഉണ്ട് . ഭക്തർക്ക് അതിൽ സ്വയം പൂജ ചെയ്യാവുന്നതാണ്.ഈ മലയിൽ നിന്നുമാണ് കരമന ആറും , നെയ്യാറും, തിരുനെൽവേലിയിലെ തമിഴ് മണ്ണിനെ കുളിരണിയിക്കുന്ന താമര ഭരണി പുഴയും ഉത്ഭവിക്കുന്നത്…

ആലുവ സെമിനാരി കടവിലെ 30കാരിയുടെ കൊലപാതകം; കേസന്വേഷണത്തില്‍ ട്വിസ്റ്റ്‌

അതി സാഹസികമാണ് മല മുകളിലേക്കുള്ള യാത്ര.മൺപാതകൾ , അരുവികൾ, പാറക്കെട്ടുകൾ, മലയിടുക്കുകൾ, വെള്ളച്ചാട്ടങ്ങൾ, കീഴ്ക്കാം തൂക്കു കയറ്റങ്ങൾ എന്നിവ കണ്ടും കേട്ടും താണ്ടിയും വേണം ഈ കൊടുമുടിയെ കീഴടക്കാൻ . വന്യ മൃഗങ്ങളായ കടുവ , ആന പുലി , കാട്ടുപോത്തു , കാട്ടുപന്നി, എന്നിവയുടെ സാമീപ്യം യാത്രയിൽ അനുഭവിച്ചറിയാൻ കഴിയും എന്നതിനാൽ ഗൈഡിന്റെ നിർദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.

ഏതാനും വർഷങ്ങൾക്കു മുൻപ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും ചെയ്തു.

ആദ്യദിനം യാത്ര 14 കിലോ മീറ്റർ ആണ് . വൈകുന്നേരമാകുമ്പോൾ ക്യാമ്പിൽ എത്തും. കാടിനു നടുവിൽ കാടിന്റെ സംഗീതവും , ഇരുട്ടും, ഭയാനകതയും, അതിന്റെ വന്യ സൗന്ദര്യവും നുകർന്നുള്ള ഒരുറക്കം.
അതിരാവിലെ കോടമഞ്ഞിന്റെ തണുത്ത വിരൽ സ്പർശമേറ്റു വീണ്ടും മല കയറ്റം.2000 ൽ അധികം ഔഷധ സസ്യങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന വനാന്തർഭാഗത്തുകൂടി ശുദ്ധ വായുവിനെ പ്രണയിച്ചു , പ്രകൃതിയിൽ അലിഞ്ഞു , സർവവും മറന്നു , സ്വർഗ്ഗ തുല്യമായ ഒരു യാത്ര.

ഓസ്‌കാര്‍ പുരസ്‌കാരം; മികച്ച നടനെയും നടിയെയും പ്രഖ്യാപിച്ചു!

സ്ത്രീ കൾക്ക് പ്രവേശനം ഇല്ലാതിരുന്ന യാത്ര ആയിരുന്നു അഗസ്ത്യാർ കൂട യാത്ര. എന്നാൽ 2018 -ലെ കോടതി വിധിയിലൂടെ സ്ത്രീകൾക്കും പ്രവേശിക്കാം എന്ന് നിയമം വന്നു. അതിനെ തുടർന്ന് ധന്യ സുനിൽ എന്ന യുവതി ആദ്യമായി അഗസ്ത്യാർ കൂടം കീഴടക്കി.

സാഹസികത ഇഷ്ടപ്പെടുന്ന എല്ലാവർക്കും വേണ്ടി അഗസ്ത്യാർ കൂടം ഇപ്പോഴും അവിടെ നിൽക്കുന്നു. ചങ്കുറപ്പുള്ളവർക്കു സ്വാഗതം എന്ന് നിശബ്ദമായ് പറഞ്ഞു കൊണ്ട്…!!!

മരത്തില്‍ നിന്ന് പൊഴിഞ്ഞ് വീഴുന്നത് സ്വര്‍ണ ഇലകള്‍! കാണാന്‍ പോകണ്ടേ ഈ കാഴ്ച?