സംവരണ നീതിക്കായി കത്തോലിക്ക കോൺഗ്രസ് ഉപവാസം അനുഷ്ഠിച്ചു

സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നല്കണമെന്ന കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് കോതമംഗലം രൂപതാ സമതി, വെള്ളിയാഴ്ച്ച കോതമംഗലത്ത് ഒരു ദിവസത്തെ ഉപവാസസമരം നടത്തി.

കോതമംഗലം കെ എസ് ആർ ടി സി സ്റ്റാൻഡിന് എതിർവശമുള്ള നവരക്ന കോപ്ളക്സിൽ രാവിലെ 10.30 മുതൽ 4 വരെ ആയിരുന്നു ഉപവാസസമരം.

കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ റവ.ഡോ.തോമസ് ചെറുപറമ്പിൽ സമരം ഉദ്ഘാടനം ചെയ്‌തു. രൂപതാ ഭാരവാഹികളായ ഐപ്പച്ചൻ തടിക്കാട്ട്, ജോയി പോൾ, ജോസ് പുതിയിടം, ജോൺ മുണ്ടൻകാവിൽ, റോജോ ജോസഫ് എന്നിവർ ഉപവാസം അനുഷ്ഠിച്ചു. ഗ്ലോബൽ പ്രസിഡണ്ട് അഡ്വ ബിജു പറയന്നിലം ഉച്ചകഴിഞ്ഞ് സമാപന സന്ദേശം നൽകി.

ഉപവാസ സമരത്തിന് പിന്തുണയായി കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് എല്ലാ രൂപതാ, ഫൊറോന, യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും പല സമയങ്ങളിൽ സമരവേദിയിൽ എത്തിച്ചേന്ന് അഭിവാദ്യങ്ങൾ അർപ്പിച്ചു.

മാത്യു ജോൺ, സി ജെ അഗസ്റ്റിൻ, ലൈല സെബാസ്റ്റ്യൻ, അഡ്വ വി യു ചാക്കോ, ബേബിച്ചൻ നിധീരിക്കൽ, കെന്നഡി പീറ്റർ, പയസ് ഒലിയപ്പുറം, പയസ് തെക്കേകുന്നേൽ, ജിജോ അറക്കൽ, സജി തെക്കേക്കര എന്നിവർ നേതൃത്വം നൽകി.