അമിത് ഷായ്ക്ക് കോവിഡ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കോവിഡ് ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കാര്യം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ കഴിയാനും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. ഡൽഹിയിലെ ഒരു ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. അദ്ദേഹം നിരീക്ഷണത്തിലാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.

രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയ്ക്ക് തന്നെ കോവിഡ് ബാധിച്ചുവെന്നത് കോവിഡ് പ്രതിസന്ധിയുടെ രൂക്ഷതയാണ് കാണിയ്ക്കുന്നതെന്ന് സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രോഗബാധിതരുടെ എണ്ണം ഉയർന്നുകൊണ്ടേയിരിക്കുമ്പോൾ അനാവശ്യ രാഷ്ട്രീയപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിലാണ് കേന്ദ്രഗവൺമെന്റിന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

മുൻ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി, അമിത് ഷാ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.