‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ നാളെ തിയറ്ററുകളിലെത്തും

സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 നാളെ തിയറ്ററുകളിലെത്തും. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ കുടുംബത്തെയും, ബന്ധങ്ങളെയും, സ്നേഹത്തെയും കുറിച്ചുള്ള അപൂർവമായ കഥയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ പറയുന്നത്.

മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചിത്രമാണ്. റഷ്യയിലെ സൈന്റ്റ് പീറ്റേഴ്‌സ്ബർഗിലും, കേരളത്തിലെ പയ്യന്നൂരിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രത്തിന്റെ എല്ലാ ഉള്ളടക്കങ്ങളും പുറത്തു വരുന്നത്.

ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. ബി.കെ. ഹരിനാരായണനും എ.സി. ശ്രീഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.