ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്തിയ പട്ടാളക്കാരൻ പിടിയിൽ

രണ്ടര കിലോ കഞ്ചാവുമായി പട്ടാളക്കാരൻ പിടിയിലായി. ലക്ഷദ്വീപ് കടമത്ത് തിരുവാത്തപുര വീട്ടിൽ അബ്ദുൽ നാസിദ് (29) ആണ് കൊച്ചി ഹാർബർ പൊലീസിൻ്റെ പിടിയിലായത്. കോവിഡിനെത്തുടർന്ന് കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് യാത്രക്കപ്പലുകൾ കുറഞ്ഞതോടെ ചരക്ക് കപ്പലിലൂടെയായിരുന്നു ഇയാൾ കഞ്ചാവ് കടത്തിയിരുന്നതെന്ന് സബ് ഇൻസ്പെക്ടർ ടി.ജി.രാജേഷ് പറഞ്ഞു. ഇയാളുടെ താമസസ്ഥലത്തു നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ലീവിന് നാട്ടിലെത്തിയപ്പോഴാണ് ഇയാൾ കഞ്ചാവ് കടത്തിൽ ഏർപ്പെട്ടത് .
എസ്.ഐയെ കൂടാതെ എ.എസ്.ഐമാരായ സജീവ് , ദിനേശ് ,സി.പി.ഒ.മാരായ സന്ദീപ് കുമാർ ,ഡാനിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത് .