നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമം – പിതാവ് അറസ്റ്റിൽ

അങ്കമാലി ജോസ് പുരത്ത് വാടകക്ക് താമസിക്കുന്ന ഷൈജു തോമസാണ് (40) സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച് പിടിയിലായത്.

54 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം കട്ടിലിലേക്ക് വലിച്ചെറിഞ്ഞും തലയ്ക്കടിച്ചും കൊലപ്പെടുത്തുവാൻ ശ്രമിച്ചത്. കുഞ്ഞ് കോലഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിലാണ്.

പിതാവിനെ അങ്കമാലി കോടതി റിമാൻറ് ചെയ്തു. പെൺകുഞ്ഞായതിനാലാണ് കൊല്ലാൻ ശ്രമിച്ചതെന്നാണ് അമ്മയുടെ മൊഴി