സീറോ പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചറിയാം!

ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ അവാന്‍ മോട്ടോഴ്‌സ് പുതിയ സീറോ പ്ലസ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 47000 രൂപയാണ് വില.800 വാട്‌സ് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്ത്. 6 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ചെയ്യണം. 45 കിലോ മീറ്ററാണ് സ്പീഡ്.

1800 എംഎം നീളവും 680 എംഎം വീതിയുമാണ് വാഹനത്തിനുള്ളത്. അധിക സ്റ്റോറേജ് സ്‌പേസിനായി പിന്നില്‍ 15.2 ലിറ്ററിന്റെ ടോപ് ബോക്‌സ് നല്‍കിയിട്ടുണ്ട്. സുരക്ഷയ്ക്കായി മുന്നില്‍ ഡിസ്‌ക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ്.

സുഖകരമായ യാത്ര പ്രദാനം ചെയ്യാന്‍ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ കോയില്‍ സ്പ്രിങ്ങുമാണ് സസ്‌പെന്‍ഷന്‍. 62 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം (ബാറ്ററി ഉള്‍പ്പെടാതെ). പരമാവധി ഭാരശേഷി 150 കിലോഗ്രാം. റെഡ്, ബ്ലൂ, വൈറ്റ് എന്നീ മൂന്ന് നിറങ്ങളില്‍ അവാന്‍ സീറോ പ്ലസ് ലഭ്യമാകും.