കാലടിയിലെ പൊതുപ്രവർത്തകൻ ബാലു ജി നായർ അന്തരിച്ചു

മാധ്യമരംഗത്തും പൊതുപ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്ന കാലടി പിരാരൂർ പുളിയാമ്പിള്ളി വീട്ടിൽ ബാലു ജി നായർ(42) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 30ന് പിരാരൂർ തറവാട്ടുവളപ്പിൽ നടക്കും. കാലടി ശ്രീശങ്കര കോളേജിലെ പഠനകാലം മുതൽ പൊതു രംഗത്ത് സജീവ സാന്നിധ്യമായ ബാലു കോളേജ് വിട്ട ശേഷവും ആദിശങ്കര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ആത്മബന്ധം കാത്തുസൂക്ഷിച്ചു.

പ്രവർത്തനമേഖലകളിലെല്ലാം വലിയൊരു സുഹൃദ് വലയം സൃഷ്ടിച്ചു. കലാ സാംസ്കാരിക മാധ്യമ മേഖലകളിലും സജീവമായിരുന്നു. അങ്കമാലി – കാലടി മേഖലകളിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുൻനിരയിൽ തന്നെ ബാലു ജി നായർ ഉണ്ടായിരുന്നു. ഐ എൻ ടി യു സി യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി, കെ വി വി ഇ എസ് മറ്റൂർ യൂത്ത് വിങ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.