യന്ത്രവത്കൃത പനമ്പ് നെയ്ത്തു കേന്ദ്രം ചേരാനല്ലൂരിൽ

കേരളം സംസ്‌ഥാന ബാംബൂ കോർപറേഷൻ സംസ്‌ഥാനത്തെ ഈറ്റവെട്ട്‌ -പനമ്പുനെയ്ത്ത് തൊഴിലാളികളുടെയും മുളവെട്ട് തൊഴിലാളികളുടെയും ആശ്രയകേന്ദ്രമാണ്. കോർപറേഷനെ നിലനിർത്തിക്കൊണ്ടു പോകുന്നതിനാവശ്യമായ പുതിയ പദ്ധതികൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. അതിന്റെ ഭാഗമായി കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ ഓച്ചന്തുരുത്തിൽ ഒരു ആധുനിക യന്ത്രവത്കൃത പനമ്പ് നെയ്ത്തു കേന്ദ്രം ആരംഭിക്കുന്നു. ഏറ്റവും കൂടുതൽ പനമ്പ് നെയ്‌ത്തു് തൊഴിലാളികളുള്ള ചേരാനല്ലൂരിൽ ഇതുവഴി 50 പേർക്ക് തൊഴിൽ ലഭിയ്ക്കും. കേന്ദ്രത്തിന്റെ ഉത്ഘാടനം വ്യവസായ മന്ത്രി ഇ പി ജയരാജൻ തിങ്കളാഴ്ച്ച രാവിലെ ഓൺലൈനിലൂടെ നിർവ്വഹിച്ചു. കോപ്പറേഷൻ ചെയർമാൻ കെ ജെ ജേക്കബ് സ്വാഗതം ആശംസിക്കുകയും ഉത്ഘാടനഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്‌തു. മാനേജിംഗ് ഡയറക്ടർ എ എം അബ്ദുൽ റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ സാനി ജോർജ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ ടി പി ദേവസ്സിക്കുട്ടി, സി വി ശശി, സി കെ സലിം കുമാർ എന്നിവർ പങ്കെടുത്തു. ആർ കെ അർജുനൻ, മാനേജർ (പി & എ ) കൃതജ്ഞത പ്രകാശിപ്പിച്ചു.