അഭിനയ കലയെ സ്നേഹിച്ചു തീരാതെ അഭിനയം ഇല്ലാത്ത ലോകത്തേക്ക് ബേസിൽ എന്ന യുവ നടന്റെ യാത്ര

സനൂപ് കുട്ടൻ തയ്യാറാക്കിയ റിപ്പോർട്ട്:
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കി വച്ചാണ് വിടരും മുൻപ് കൊഴിഞ്ഞു വീണ യുവ നടൻ ബേസിൽ ജോർജിൻ്റെ യാത്ര.പതിവിന് വിപരീതമായി രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്ന് വന്നപ്പോൾ വിങ്ങുന്നത് ചുരുങ്ങിയ കാലയളവിൽ തന്നെ സ്നേഹിച്ച ഒരു പറ്റം ആരാധകരാണ്.

2019 ആഗസ്റ്റ് 2 നാണ് ബേസിലിൻ്റെ ജീവിതത്തിലെ ആ വലിയ സ്വപ്നം ആദ്യമായി പൂവണിയുന്നത്.അപ്പു എന്ന കഥാപാത്രത്തിലൂടെ തൻ്റെ അഭിനയ കലയെ അഭ്രപാളികളിൽ പൂവള്ളിയും കുഞ്ഞാടും എന്ന പേരിൽ ബേസിൽ വരച്ച് ചേർത്തു.നവാഗതനായ ഫാറൂഖ് അലിയെന്ന സംവിധായകനാണ് ബേസിൽ എന്ന നാട്ടിൻപുറത്തുകാരനായ യുവാവിനെ സിനിമാ ലോകത്ത് എത്തിച്ചത്.

വാളകം മേക്കടമ്പിൽ കാർ വീട്ടിലേക്ക് ഇടിച്ചുകയറി സിനിമ നടൻ ബേസിൽ ജോർജ് ഉൾപ്പെടെ 3 മരണം

“നമ്മുക്ക് എന്നോ നഷ്ടമായ കാടും , തോടും, പുഴയും,പൂന്തേനരുവി കളും, ഒരിക്കൽക്കൂടി തിരികെയെത്തുന്നു. ഗ്രാമീണ സുന്ദരമായ പശ്ചാത്തലത്തിൽ ഒരുക്കിയ ‘പൂവള്ളിയും കുഞ്ഞാടും ‘ എന്ന സിനിമയുടെ ട്രെയ്ലർ ” , എന്നാണ് ബേസിൽ തൻ്റെ സിനിമയെ കുറിച്ച് ഫെയ്സ് ബുക്ക് പേജിൽ പങ്ക് വച്ച ആദ്യവിവരണം.

തൻ്റെ നിഷ്കള്ളമായ അഭിനയ മികവിനെ പ്രേക്ഷകർ നെഞ്ചോട് ചേർത്തപ്പോൾ കരുതിയില്ല കാലം ഇങ്ങനെയൊരു വിധി ഈ പ്രതിഭയ്ക്ക് എഴുതി വച്ചിട്ടുണ്ടെന്ന്. ചെറുപ്പം മുതൽ കലയെ സ്നേഹിച്ച യുവനടനെ യാത്രയാക്കുവാൻ കണ്ണീരുമായി കാത്തിരിക്കുകയാണ് ജന്മദേശമായ മുവാറ്റുപുഴയും ആരാധകരും.