ആലുവ കൊടികുത്തുമലയില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് വാഹന
ഭാഗങ്ങള്‍ വില്പന നടത്തിയ കേസിലെ പ്രതികള്‍ പിടിയിലായി. വടക്കേക്കര
കളരിക്കല്‍ അമ്പലത്തിന് സമീപം മലയില്‍ വീട്ടില്‍ ആരോമല്‍ (19), കുഞ്ഞിത്തൈ
വടക്കേ കടവ് ഭാഗത്ത് മുല്ലശ്ശേരി വീട്ടില്‍ സതീഷ് (22), എന്നിവരെയാണ് ആലുവ
ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ ഈ കേസ്സില്‍
പ്രായപൂര്‍ത്തിയാകാത്ത ഒരു 15 കാരനും ഉള്‍പെട്ടിട്ടുണ്ട്.
ആരോമല്‍ ചാലക്കുടി, നെടുമ്പാശ്ശേരി, വാരാപ്പുഴ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത സമാന രീതിയിലുള്ള മോഷണക്കേസ്സുകളിലും പീഡനക്കേസ്സിലും, സതീഷ് വടക്കേക്കര പൊലീസ് സ്റ്റേഷനിലെ കൊലപാതകശ്രമക്കേസിലും പ്രതിയാണെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് അറിയിച്ചു. മോഷണ വസ്തു വിറ്റുകിട്ടുന്ന പണം ആഢംബര ജീവിതത്തിനാണ് പ്രതികൾ ഉപയോഗിക്കുന്നത്. മോഷ്ടാക്കളെ പിടികൂടുന്നതിന് ആലുവയിലും പരിസരങ്ങളിലും പ്രത്യേക പട്രോളിംഗ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. മോഷണവുമായി ബന്ധപ്പെട്ട് പത്തോളം പേരെ ആലുവയിൽ രണ്ടു മാസത്തിനകം പിടികൂടിയിട്ടുണ്ട്.
അന്വേഷണ സംഘത്തില്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ രാജേഷ് പി.എസ്, എസ് ഐ വിനോദ് ആര്, എ എസ് ഐ മാരായ ബിജു എം.കെ, ജൂഡ്.എ, രാജേഷ് കുമാര്‍, എസ് സി പി. ഒ.നവാബ്, സി പി ഒ മുഹമ്മദ് അമീര്‍ എന്‍.എ, എന്നിവരാണ് ഉണ്ടായിരുന്നത്.