ഹോം കെയറിൽ ആയിരുന്ന പറവൂർ സ്വദേശികളായ രണ്ട് സഹോദരങ്ങൾ അധികൃതരെ അറിയിക്കാതെ യു കെ യിലേക്ക് കടന്നു

വിദേശങ്ങളിൽ നിന്ന് മടങ്ങി വന്ന് ഹോം കെയറിൽ
കഴിഞ്ഞിരുന്ന രണ്ട് പേർ അരോഗ്യ പ്രവർത്തകരേയൊ മറ്റു
ഗവൺമെൻറ് ഏജൻസികളെയൊ അറിയിക്കാതെ വിദേശത്തേക്ക് കടന്നു.
പറവൂർ സ്വദേശികളായ രണ്ട് സഹോദരങ്ങളാണ് കഴിഞ്ഞ
ദിവസം യു.കെ യിലേക്ക് കടന്നത്.

ഇവർക്കെതിരെ പറവൂർ പോലീസ്   കേസ് രജിസ്റ്റർ ചെയ്തു ഇത്തരക്കാർക്കെതിരെ കർശനനടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്
ഐ.പി.എസ് അറിയിച്ചു..