കപില്‍ ദേവ് ക്രിക്കറ്റ് ഉപദേശക സമിതി മേധാവി സ്ഥാനത്ത് നിന്ന് രാജിവെച്ചു

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) മേധാവി സ്ഥാനത്ത് നിന്ന് രാജിവെച്ചു. കപില്‍ ദേവ് ഉള്‍പ്പെടെ മൂന്ന് പാനല്‍ അംഗങ്ങള്‍ക്ക് ബിസിസിഐ എത്തിക്‌സ് ഓഫീസര്‍ ഡികെ ജയിന്‍ ഭിന്ന താത്പര്യ വിഷയത്തില്‍ നോട്ടീസ് നല്‍കിയിരുന്നു. അന്‍ഷുമാന്‍ ഗെയ്ക്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് നോട്ടീസ് നല്‍കപ്പെട്ട മറ്റു രണ്ട് പേര്‍. ഇതില്‍ രംഗസ്വാമി നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് കപിലിന്റെ രാജി പ്രഖ്യാപനം.