കാർഡിനൽ മാർ വർക്കി വിതയത്തിൽ സ്‌മാരക ഫുട്ബോൾ ടൂർണമെന്റ് : എം ഇ എസ് എടത്തലയും എം ഇ എസ് മാറമ്പിള്ളിയും ഫൈനലിൽ…

ആലുവ ചൂണ്ടി ഭാരതമാത കോളേജ് ഓഫ് കമേഴ്സ് ആൻഡ് ആർട്‌സ് സംഘടിപ്പിച്ച മാർ വർക്കി വിതയത്തിൽ പ്രഥമ ഇന്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റിന്  ചൊവ്വാഴ്ച തിരശീല ഉയർന്നു .ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ .ലാലി മാത്യൂ  ഏവർക്കും സ്വാഗതം ആശംസിച്ചു. കോളേജ് എസ്ക്യൂട്ടീവ് ഡയറക്ടർ റവ ഫാ ആന്റണി പുതിയാപറമ്പിൽ ആശംസ സന്ദേശം നൽകിയ ചടങ്ങിൽ ഇന്ത്യയുടെ കായികസ്തംഭമായ ശ്രീ. സി.കെ വിനീത് ഭാരത മാത കോളേജ് ഫുട്ബോൾ ഗ്രൗണ്ടിന്റെയും , മാർ വർക്കി വിതയത്തിൽ ഫുട്ബാൾ ടൂർണമെന്റിന്റെയും സംയുക്ത ഉൽഘാടനം നിർവഹിച്ചു . ഗുരുശിഷ്യബന്ധമാണ് ജീവിതത്തിന്റെ മുതൽകൂട്ട്  എന്നു തിരിച്ചറിവ് നൽകി സംസാരിച്ച ശ്രീ .സി.കെ.വിനീത് വേദിയുടെ ആകർഷണമായി .

യോഗത്തിൽ കോളേജ് എസ്സ്ക്യൂട്ടീവ് ഡയറക്ടർ റവ.ഫാ.ആന്റണി പുതിയാപറമ്പിൽ , അസി.എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ. സെൻ കല്ലുങ്കൽ , പ്രിൻസിപ്പൽ ഡോ. ലാലി മാത്യു. കേരള സ്റ്റേറ്റ് യൂത്ത് വെൽഫയർ ബോർഡ് അംഗം ശ്രീ. അഫ്‌സൽ കുഞ്ഞു മോൻ , ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ശ്രീ. വിഷ്ണു ലക്ഷ്‌മിൺ എന്നിവർ പങ്കെടുത്തു .

ഉൽഘാടന ദിനത്തിൽ 4 പ്രാഥമിക മൽസരങ്ങൾ  നടന്നു. ആദ്യമത്സരത്തിൽ എം ഇ എസ് കോളജ് മാറമ്പിള്ളി ഏകപക്ഷീയമായ 3 ഗോളുകൾക്ക് സെന്റ് പോൾസ് കോളേജ് കളമശ്ശേരിയെ  പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ, ശ്രീ ശങ്കര കോളേജ് കാലടി 2 ഗോളുകൾക്ക്‌ നൈപുണ്യ കോളേജ് ഓഫ് മാനേജ്‌മെന്റ് ചേർത്തലയെ പരാജയപ്പെടുത്തി. മൂന്നാം മത്സരത്തിൽ, ബി എം സി സി എ ചൂണ്ടി  3 ഗോളുകൾക്ക്  വൈ എം സി എ ആലുവയെ പരാജയപ്പെടുത്തി. നാലാം മത്സരത്തിൽ, എം ഇ എസ്  കോളേജ് എടത്തല 3 ഗോളിന് ചിന്മയ കോളേജ്  തൃപ്പൂണിത്തുറയെ തോൽപ്പിച്ചു.
ബുധനാഴ്ച  രാവിലെ നടന്ന  സെമിഫൈനൽ മൽസരങ്ങളിൽ ശ്രീ ശങ്കര കോളജ് കാലടിയെ എം ഇ എസ് കോളേജ് മാറമ്പിള്ളിയും ചൂണ്ടി ബി എംസി സി എ  യെ
എം ഇ എസ്  എടത്തലയും പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.

ഫൈനൽ  ബുധനാഴ്ച വൈകിട്ട്  3 മണിയ്ക്ക്.