എം ഇ എസ് മാറമ്പിള്ളി എം ഇ എസ് എടത്തലയെ പരാജയപ്പെടുത്തി….

ആലുവ ചൂണ്ടി ഭാരതമാതാ കോളേജ് ഓഫ് കോമേഴ്‌സ് ആൻഡ് ആർട്‌സ് സംഘടിപ്പിച്ച, കാർഡിനൽ മാർ വർക്കി വിതയത്തിൽ സ്‌മാരക ഒന്നാമത് ഇൻറ്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റിന്റെ ബുധനാഴ്ച്ച നടന്ന ഫൈനലിൽ എം ഇ എസ് കോളേജ് മാറമ്പിള്ളി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക്‌ എം ഇ എസ് കോളേജ് എടത്തലയെ പരാജയപ്പെടുത്തി ട്രോഫി നേടി.

കോളേജ് എക്‌സികുട്ടീവ് ഡയറക്റ്റർ റവ. ഫാ. ആൻ്റണി പുതിയാപറമ്പിൽ, അസിസ്റ്റൻഡ് ഡയറക്ടർ റവ. ഫാ. സെൻ കല്ലുങ്കൽ, പ്രിൻസിപ്പൽ ഡോ. ലാലി മാത്യു എന്നിവർ ട്രോഫികൾ വിതരണം ചെയ്‌തു.

8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ചൊവ്വാഴ്ച പ്രശസ്ത ഫുട്ബോൾ താരം സി കെ വിനീത് ആണ് ഉത്ഘാടനം ചെയ്‌തത്‌.