പെരുമ്പാവൂരില്‍ ‘ചെറിയ ചെറിയ വലിയ കാര്യങ്ങള്‍’ ഡിസംബര്‍ 5ന് പ്രദര്‍ശനത്തിനെത്തും!

നവജീവന്‍ ഫിലിംസിന്റെ ബാനറില്‍ രവീന്ദ്രനാഥ് വൈരങ്കോട് കഥ,തിരക്കഥ, ഗാനരചന, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ച ‘ചെറിയ ചെറിയ വലിയ കാര്യങ്ങള്‍’ ഡിസംബര്‍ 5ന് പെരുമ്പാവൂര്‍ ഇവിഎം തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തും. സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുന്ന വിദ്യാര്‍ത്ഥികളുടെ കഥ പറയാണ് ചിത്രം പറയുക.

മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വി.സി കബീര്‍ മാസ്റ്റര്‍ ചിത്രത്തില്‍ ആഭ്യന്തരമന്ത്രിയായി വേഷമിടുന്നുവെന്ന പ്രത്യോകതയും ചിത്രത്തിനുണ്ട്. തമിഴ് താരം ഡോ. സന്തോഷ് സരസ്സ്, സ്വതന്ത്രസമര സേനാനി കെ.ആര്‍ കണ്ണേട്ടന്‍ നീലേശ്വരം, മജീഷ്യന്‍ അഡ്വ. സുധീര്‍ മാടത്ത് തുടങ്ങി 300ലധികം പുതുമുഖങ്ങളും സിനിമയില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രണ്ട് മണിക്കൂര്‍ ഇരുപത് മണിക്കൂര്‍ ദൈര്‍ഘ്യമുളള ചിത്രത്തില്‍ മുഖ്യ ബാലതാരമായി അഭിനയിച്ച അശ്വിന്‍ കൃഷ്ണ ജിഷ്ണുനാഥ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഈ ചിത്രത്തിലെ ഏഴിലധികം വരുന്ന ഗാനങ്ങള്‍ക്ക് സംഗീത സംവിധാനവും ഓര്‍ക്കസ്‌ട്രേഷനും നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പ്രവീണ്‍ സുമേര, എഡിറ്റിങ് വിശ്വന്‍ പെരികമന 24ഫ്രെയിംസ് നിലേശ്വര്‍, പശ്ചാത്തലസംഗീതം ജോയ് മാധവന്‍ എടപ്പാള്‍, മേക്കപ്പ് വിപില്‍, ലളിതാ ബാലകൃഷ്ണന്‍ നീലേശ്വറാണ്.