കോറോണ വൈറസുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ കൂടിയാലോചനയോഗം കോതമംഗലത്തു നടന്നു.

കോതമംഗലം മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചന യോഗത്തിൽ താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.അഞ്ജലി കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതിഗതികൾ വിശദീക്കുകയും, നിലവിൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെ കുറിച്ച് ക്ലാസെടുത്തു.
മുനിസിപ്പൽ കൗൺസിലർമാർ, പോലിസ്, വിദ്യാഭ്യാസം, റവന്യൂ, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

ആളുകൾ ഭീതിപരത്തുന്ന രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിക്കരുതെന്നും, ചൈനയിൽ നിന്ന് എത്തിയിട്ടുള്ള മുനിസിപ്പൽ പരിധിയിലുള്ള ആളുകൾക്ക് വേണ്ട രീതിയിലുള്ള നിർദ്ദേശങ്ങളും ,അവർക്കാവശ്യമായ മെഡിക്കൽ ചെക്കപ്പുകളും നൽകി വരുന്നുണ്ട്. മുനിസിപ്പൽ പരിധിയിൽ നാല് പേരാണ് ചൈനയിൽ നിന്ന് ഇതുവരെ എത്തിയിട്ടുള്ളത് ഇവരെ പ്രത്യേകം നിരീക്ഷിച്ച് വരികയാണ്.