ഓസ്ട്രേലിയയിൽ കാറപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തി. ഇരുവരുടെയും മൃദദേഹങ്ങൾ ഒരുമിച്ചാണ് അടക്കം ചെയ്തത്.

ഓസ്ട്രേലിയയിൽ വച്ച് ഡിസംബർ 20 നുണ്ടായ റോഡപകടത്തിൽ കാർ തീപിടിച്ച് മരണമടഞ്ഞ നവദമ്പതികളായ തുരുത്തിപ്ലി സ്വദേശി ആൽബിൻ ടി മാത്യുവിന്റെയും ഭാര്യ നീനു എൽദോയുടെയും ശവസംസ്‌കാരം ബുധനാഴ്ച തുരുത്തിപ്ലി സെന്റ്‌ മേരീസ് വലിയ പള്ളിയിൽ നടന്നു. കഴിഞ്ഞ ഒക്‌ടോബർ 28 ന് ആയിരുന്നു ഇവരുടെ വിവാഹം. നവംബർ 20 ന് ഇരുവരും ഒരുമിച്ച് ഓസ്‌ട്രേലിയയിലേക്ക് പോയി. നീ നു നേരത്തെ തന്നെ ഓസ്‌ട്രേലിയയിൽ നഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു. ബംഗളൂരുവിൽ ഐ ടി മേഖലയിൽ ജോലി ആയിരുന്ന ആൽബിൻ വിവാഹശേഷമാണ് ഭാര്യയ്‌ക്കൊപ്പം ജോലിസ്ഥ
ത്തെക്ക്‌ പോയത്.
തുരുത്തിപ്ലി തോംബ്രാ വീട്ടിൽ റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ മത്തായിയുടെ മകനാണ് ആൽബിൻ. ഇളയ സഹോദരൻ എൽവിൻ ഓസ്ട്രേലിയയിൽ തന്നെ ജോലി ചെയ്യുന്നു. മുളവൂർ, വത്തിക്കാൻ സിറ്റി, പുതുമനക്കുടിയിൽ വീട്ടിൽ റിട്ടയേർഡ് എൽ ഐ സി ഉദ്യോഗസ്ഥൻ പി കെ എൽദോയുടെയും റിട്ടയേർഡ് അധ്യാപിക സാറാമ്മയുടെയും മകളാണ് നീനു. വിനു എൽദോ, ഹന്ന എൽദോ എന്നിവർ സഹോദരിമാരാണ്.
ബുധനാഴ്ച വെളുപ്പിന് 1.30 ന് നെടുമ്പാശ്ശേരിയിൽ കൊണ്ടുവന്ന മൃതദേഹങ്ങൾ ആദ്യം നീനുവിന്റെ വീട്ടിൽ കൊണ്ടുപോകുകയും തുടർന്ന് ആൽബിന്റെ വീട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നു. രണ്ട്‌ മൃതദേഹങ്ങളും ഒരു കല്ലറയിൽ അടക്കം ചെയ്തു.