മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ചു കൊണ്ട് കേന്ദ്ര ഗവൺമെൻറ് ഉത്തരവിറക്കി

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ചു കൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്‌തൃ മന്ത്രാലയം ഉത്തരവിറക്കി. രണ്ട് ലയർ ഉള്ള 2 പ്ലൈ മാസ്കിന് പരമാവധി 8 രൂപയും 3 ലയർ ഉള്ള 3-പ്ലൈ മാസ്കിന് പരമാവധി 10 രൂപയും മാത്രമേ ഈടാക്കാൻ പാടുള്ളു. 200മില്ലി ലിറ്റർ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ ആയിരിക്കും. ജൂൺ 30വരെയാണ് ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാവുക. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിന് കർശന പരിശോധന നടത്തും.