ഇന്ന് 962 പേർക്ക് കോവിഡ്

ഇന്ന് കേരളത്തിൽ 962 പേർക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 815 പേർ സുഖം പ്രാപിച്ചു.

രോഗബാധിതരായവരിൽ 801 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 40 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 205 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 85 പേര്‍ക്കു വീതവും, കാസർകോട് ജില്ലയിൽ നിന്നുള്ള 66 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 59 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കണ്ണൂർ ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 36 പേര്‍ക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 35 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, വയനാട് ജില്ലയിൽ നിന്നുള്ള 31 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 26 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.