794 പേർക്ക് രോഗമുക്തി ; 506 പേർക്ക് രോഗബാധ

കേരളത്തില്‍ വ്യാഴാഴ്ച 506 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 794 പേർ രോഗമുക്തി നേടി. 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

തൃശ്ശൂർ ജില്ലയിൽ നിന്നും 83 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നും 70 പേർക്കും (ഒരാൾ മരണമടഞ്ഞു ), പത്തനംതിട്ട ജില്ലയിൽ നിന്നും 59 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നും 55 പേർക്കും(രണ്ടു പേർ മരണമടഞ്ഞു), കോഴിക്കോട് ജില്ലയിൽ നിന്നും 42 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നും 39 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 34 പേർക്കും(രണ്ടു പേർ മരണമടഞ്ഞു), മലപ്പുറം ജില്ലയിൽ നിന്നും 32 പേർക്കും, കോട്ടയം ജില്ലയിൽ നിന്നും 29 പേർക്കും, കാസർഗോട് ജില്ലയിൽ നിന്നും 28 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 22 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നും 6 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 4 പേർക്കും, വയനാട് ജില്ലയിൽ നിന്നും 3 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

നിലവിൽ 10056 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.