9016 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ശനിയാഴ്ച 9016 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് പരിശോധിച്ചത്.

മലപ്പുറം 1519, തൃശൂർ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂർ 464, കോട്ടയം 411, കാസർഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.

26 പേരുടെ മരണം കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1139 ആയി.

ഇപ്പോൾ 96,004 പേരാണ് ചികിത്സയിലുള്ളത്. 2,36,989 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.