ഇന്ന് 7789 പേർക്ക് കോവിഡ്

കേരളത്തിൽ വ്യാഴാഴ്ച 7789 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 50,154 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6486 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 1049 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ 128 പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗം സ്ഥിരീകരിച്ച 126 പേർ യാത്രാചരിത്രമുള്ളവരാണ്.

കോഴിക്കോട് 1264, എറണാകുളം 1209, തൃശൂർ 867, തിരുവനന്തപുരം 679, കണ്ണൂർ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസർഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.

94,517 പേരാണ് ഇപ്പോൾ ചികിത്സയിലിരിക്കുന്നത്. 2,22,231 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

23 പേരുടെ മരണം ഇന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 1089 ആയി.