ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌ 7283 പേർക്ക്

കേരളത്തിൽ വെള്ളിയാഴ്ച 7283 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
51,836 സാമ്പിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചിരുന്നു. ചികിത്സയിലായിരുന്ന 6767 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.

95,008 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 2,28,998 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.

മലപ്പുറം 1025, കോഴിക്കോട് 970, തൃശൂർ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂർ 405, പത്തനംതിട്ട 296, കാസർഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം ബാധിച്ചവരിൽ 250 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.

24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1113 ആയി.