കോവിഡ് : ടെസ്റ്റ് പോസിറ്റിവിറ്റി കേരളത്തിൽ 8.54

കേരളത്തിൽ വ്യാഴാഴ്ച 5722 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 56,88,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

മലപ്പുറം 862, തൃശൂർ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂർ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസർഗോഡ് 145, വയനാട് 114 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. 58 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു.

68,229 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 5,45, 641 പേര് രോഗബാധിതരായതിൽ 4,75,320 പേർ ഇതുവരെ രോഗമുക്തി നേടി.

26 പേരുടെ മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1969 ആയി.