ഇന്ന് 6028 പേർക്ക് കോവിഡ്

കേരളത്തിൽ വെള്ളിയാഴ്ച 6028 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

67,831 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 5,51,669 പേർ രോഗബാധിതരായതിൽ 4,81,718 പേർ ഇതുവരെ രോഗമുക്തി നേടി.

മലപ്പുറം 1054, കോഴിക്കോട് 691, തൃശൂർ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂർ 251, പത്തനംതിട്ട 174, കാസർഗോഡ് 138, വയനാട് 135, ഇടുക്കി 85 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 57,49,016 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

28 പേരുടെ മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1997 ആയി.