ഇന്ന് 5772 പേർക്ക് കോവിഡ്

കേരളത്തിൽ ശനിയാഴ്ച 5772 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 6719 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂർ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂർ 211, ഇടുക്കി 188, വയനാട് 152, കാസർഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. 53 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 58,09,226 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

25 പേരുടെ മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2022 ആയി.

66,856 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 5,57,441 പേർ ഇതുവരെ രോഗബാധിതരായതിൽ 4,88,437 പേർ രോഗമുക്തി നേടി.