ആശുപത്രിക്കിടക്കയിലാണങ്കിലും ദേശീയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് എന്‍.അരുണ്‍

കോവിഡ് പോസറ്റീവ് ആയതിനെത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ എന്‍.അരുണ്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിന്നും എല്ലാവര്‍ക്കും ഉപജീവനത്തിനും സമത്വത്തിനും നീതിക്കും വേണ്ടി ഇന്ത്യയെ രക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ പ്രതിഷേധസമരത്തില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ സമ്പര്‍ക്കലിസ്റ്റില്‍പ്പെട്ട അരുണിന് കഴിഞ്ഞ ദിവസമാണ് കോവിഡ് പോസിറ്റീവായത്.  ഇതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അരുണിന്റെ സമ്പര്‍ക്ക ലിസ്റ്റിലുള്ള സി.പി.ഐ മണ്ഡലം നേതാക്കളെല്ലാം തന്നെ ഹോം കോറെന്റെയിനിലാണ്.