സിപിഐ പ്രതിഷേധദിനം ആചരിച്ചു

പാർലമെന്റ് സമ്മേളനം ആരംഭിച്ച സെപ്റ്റംബർ 14 ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്ത സമരം കോതമംഗലം മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് ക്രേന്ദ്രങ്ങളിൽ നടന്നു . എല്ലാവർക്കും ഉപജീവനത്തിനും സമത്വത്തിനും നീതിക്കുംവേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധ ദിനം.

കേരളത്തിലെ പതിനായിരത്തിലധികം വരുന്ന പാർട്ടി ബ്രാഞ്ചുകളിൽ പ്രതിഷേധ ദിനം സംഘടിപ്പിച്ചു. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കോതമംഗലത്തെ വിവിധ പ്രദേശങ്ങളിൽ നടത്തിയ സമരത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഇ.കെ ശിവൻ, എം.കെ രാമചന്ദ്രൻ , എം എസ് ജോർജ് ,ശാന്തമ്മ പയസ്സ് , എ ആർ വിനയൻ, പി.കെ രാജേഷ് , റ്റി സി ജോയി , പി എം ശിവൻ, പി റ്റി ബെന്നി , പി.എ അനസ്, അഡ്വ ജ്യോതികുമാർ , അഡ്വ മാർട്ടിൻ സണ്ണി , മുജീബ് മാസ്റ്റർ , എം ജി പ്രസാദ്, നൗഷാദ് ഉപ്പുകുളം, എം എസ് അലിയാർ തുടങ്ങിയവർ പങ്കെടുത്തു.