ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്നും ഇറക്കിവിടവെ വീട്ടുടമയെ ആക്രമിച്ച് പരിക്കേല്പിച്ച പ്രതിയെ പിടികൂടി

ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്നും ഇറക്കി വിട്ടതിൻറെ വൈരാഗ്യത്തിൽ വീട്
ആക്രമിച്ച് വീട്ടുടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ
പ്രതിയായ  കൊച്ചിൻ ബാങ്ക് ജംഗ്ഷനിൽ, ടാലൻറ് പബ്ലിക് സ്കൂൂളിന് സമീപം, കുറ്റിത്തെക്കേതിൽ വീട്ടിൽ വിഷാലിനെ (30) ആലുവ
പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസ്സുകളിൽ പ്രതിയായ
ഇയാൾ സുഹ്യത്തിൻറെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ് വരവെ
ഇരുവരും തമ്മിൽ തെറ്റുകയും ഇറിക്കിവിടാൻ ശ്രമിച്ചപ്പോൾ ഇയാൾ
സുഹൃത്തിനെ ആക്രമിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ആലുവ ഗവൺമെന്റ് ആശുപത്രിയ്ക്ക് സമീപം ഉണ്ടെന്ന വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പൊലീസിനെ കണ്ട പ്രതി കെ.എസ്.ആർ. ടി സി
ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. പ്രതിയെ പിന്തുടർന്ന് ചെന്ന പൊലീസ്
സംഘം സാഹസികമായി പിടികൂടുകയായിരുന്നു.

പ്രതിയുടെ പേരിൽ അങ്കമാലി, എടത്തല, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം കവർച്ച, ലഹരി ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട നിരവധി
കേസ്സുകളുണ്ട്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ
എൻ. സുരേഷ് കുമാർ, എസ് ഐ മാരായ വിനോദ് ആർ, സുരേഷ് പി,
എസ് സി പി ഒ നവാബ്, ബൈജു, സന്ദീപ് എന്നിവർ ചേർന്നാണ്
പ്രതിയെ പിടികൂടിയത്.