കുഴല്‍ കിണര്‍ രക്ഷാപ്രവര്‍ത്തനം ചാനലില്‍ തത്സമയം കാണുമ്പോള്‍ സ്വന്തം മകന്‍ വീപ്പയില്‍ മുങ്ങി മരിച്ചു

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ സുജിത് വില്‍സന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ദമ്പതികള്‍ ടെലിവിഷനില്‍ കണ്ടുകൊണ്ടിരിക്കെ അവരുടെ രണ്ട് വയസ്സുള്ള മകള്‍ വീപ്പയിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ ത്രെസ്പുരം ഗ്രാമത്തിലാണ് ദാരുണമായ സംഭവം ഉണ്ടായത്.

ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കെ മകള്‍ അടുത്തില്ലെന്ന് മനസ്സിലാക്കിയ മാതാപിതാക്കള്‍ അവളെ തിരഞ്ഞപ്പോഴാണ് വീപ്പയില്‍ ചലനരഹിതയായി കിടക്കുന്നത് കണ്ടത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.