പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ എംബസിയുടെ തീരുമാനം

ദോ​ഹ: ഇ​ന്ത്യ​ന്‍ എം​ബ​സിയുടെ പുതിയ തീരുമാനം പ്രവാസികള്‍ക്ക് ആശ്വാസകരമാകുന്നു.ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ക്കാ​യി ഓ​ണ്‍ലൈ​ന്‍ അ​പ്പോ​യി​ന്‍റ്​മെന്റ് ​ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പി.​കു​മ​ര​ന്‍ പറഞ്ഞു. അ​പേ​ക്ഷ​ക​രു​ടെ സ​മ​യ​വും അ​ധ്വാ​ന​വും ലാ​ഭി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​ത്.

അ​ല്‍ഖോ​റി​ലും ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ലും പാ​സ്പോ​ര്‍ട്ട് സ​ബ്മി​ഷ​ന്‍ സെ​ന്‍ററു​ക​ള്‍ തു​റ​ക്കും. ഈ ​വ​ര്‍ഷം ത​ന്നെ വി​സ ഔ​ട്ട്സോ​ഴ്സി​ങ് സെ​ന്‍ററു​ക​ള്‍ തു​റ​ക്കും .