വിവാദങ്ങളുയർത്തിയ കാന തകർന്നുവീണു

കളമശ്ശേരി നഗരസഭയുടെ വാർഡ് 9 ൽ, 6.5 ലക്ഷം രൂപ മുടക്കി 2016 ൽ നിർമ്മിച്ച കാന കഴിഞ്ഞ ദിവസം പെയ്‌ത മഴയിൽ തകർന്നു വീണു.

2016ൽ റിപ്പയർ ജോലികൾ ചെയ്‌തത്‌ തന്നെ അശാസ്ത്രീയമായാണെന്ന് ചൂണ്ടിക്കാട്ടി കളമശ്ശേരി നഗരസഭയിലും ജില്ല കളക്ടർക്കും പൊതുപ്രവർത്തകൻ ബോസ്കോ കളമശ്ശേരി പരാതി നൽകിയെങ്കിലും അധികാരികൾ നടപടി സ്വീകരിക്കാതിരുന്നതിനെത്തുടർന്ന് 2020 ഫെബ്രുവരി മാസത്തിൽ നാട്ടുകാരുടെ പൂർണ്ണ പിന്തുണയോടെ ബോസ്കോ ടാർ റോഡിൽ കിടന്ന് അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു.

അതിനെത്തുടർന്ന് കളമശ്ശേരി നഗരസഭാ ചെയർ പേഴ്സൺന്റെയും വാർഡ് കൗൺസിലറുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ മൂന്നു മാസം കൊണ്ട് നന്നാക്കാമെന്ന് ഉറപ്പു പറഞ്ഞിരുന്ന കാനയാണ് ഇപ്പോൾ തകർന്നു വീണിരിക്കുന്നത്.