കഞ്ചാവ് വിൽപ്പന : ജില്ലയിൽ രണ്ട് ദിവസത്തിനിടയിൽ പിടിയിലായത് 18 പേർ

പെരുമ്പാവൂരിലെ ഒരു ലോഡ്ജിൽ താമസിച്ച് കഞ്ചാവ് വിൽപന നടത്തിയ രണ്ട് പേരിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടികൂടിയതുൾപ്പടെ എറണാകുളം ജില്ലയിൽ കഞ്ചാവുകേസിൽ രണ്ട് ദിവസത്തിനിടെ പിടികൂടിയത് 18 പേരെ.

എടത്തല ചുണങ്ങംവേലി തുരുത്തുമ്മേൽ സനൂപിൻറെ (37) പക്കൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവും, മുടിക്കൽ തേനൂർ വീട്ടിൽ പരിത് പിള്ള (54) യുടെ പക്കൽ നിന്നും ഒരു കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. സനൂപിൽ നിന്നുമാണ് പരീത് കഞ്ചാവ് വിൽപ്പനയ്ക്കായി വാങ്ങിയത്. ഈ മേഖലയിലെ വിദ്യാർത്ഥികൾക്കും അന്യസംസ്ഥാനത്തൊഴിലാളികൾക്കും വിതരണം ചെയ്യുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ.ബിജുമോൻ പറഞ്ഞു.

ജില്ലയിൽ കഞ്ചാവ് വേട്ടയിൽ രണ്ട് ദിവസത്തിനിടെ 18 പേരെയാണ് പിടികൂടുന്നത്.
റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 18 കേസ്സുകൾ രജിസ്റ്റർ ചെയ്തു.