എറണാകുളത്ത് യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു

എറണാകുളത്ത് വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപ്പറമ്പിൽ മുബറകാണ് കൊല്ലപ്പെട്ടത്. യുവാവിന് ഒപ്പമുണ്ടായിരുന്ന വെടിമറ സ്വദേശി നാദിർഷക്ക് പരുക്കേറ്റു

എറണാകുളം പറവൂരിലാണ് സംഭവം. റെന്റ് എ കാർ ബിസിനസ്സിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മാവിൻചുവട് മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ വെച്ചാണ് മുബാറകിനെ കുത്തിക്കൊന്നത്.

പറവൂർ ചാലക്ക മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു.