റൂറൽ ജില്ലാ പൊലീസ് ആസ്‌ഥാനത്ത് കോവിഡ് കോൾ സെന്റർ വിപുലീകരിച്ചു.

കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി റൂറൽ ജില്ലാ പോലിസ് ആസ്ഥാനത്ത് കൂടുതൽ പോലിസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കോവിഡ് കോള്‍ സെന്‍റർ വിപുലീകരിച്ചതായി ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് അറിയിച്ചു.

ഇവിടെ 24 മണിക്കൂറും ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകും. പോലിസ് അസിസ്റ്റൻസ്, മെഡിക്കൽ അസിസ്റ്റൻസ്, ഫോറിനേഴ്സ് അസിസ്റ്റൻസ്, സൈക്യാട്രിക് അസിസ്റ്റൻസ്‌ എന്നിവ കോവിഡ് കോള്‍ സെന്‍ററില്‍ നിന്നും ലഭ്യമാകും. ആലുവ, പെരുമ്പാവൂർ , മൂവാറ്റുപുഴ ഡി.വൈ.എസ്.പി ഓഫീസുകൾ കേന്ദ്രീകരിച്ചും കോവിഡ് കോള്‍ സെന്‍ററുകള്‍ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും ,ഹോം കെയറുകളിൽ കഴിയുന്നവർക്കും ഏത് ആവശ്യങ്ങൾക്കും പോലീസുമായി ബന്ധപ്പെടാവുന്നതാണ്.

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന്, വൈദ്യസഹായം, കൗൺസിലിംഗ് എന്നീ ആവശ്യങ്ങൾക്ക് ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറുകളെ ബന്ധപ്പെടുത്തി സേവനം നൽകുന്നതാണ് . വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തും .ഇവർക്ക് കൗൺസിലിംഗ് ആവശ്യമാണെങ്കിൽ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഇൻസ്റ്റിട്യൂട്ട് ഓഫ് മെന്‍റ്ല്‍ ഹെൽത്ത് ആന്‍റ് ന്യൂറോ സയൻസിലെ കൗൺസിലർമാരെ ബന്ധപ്പെടുന്നതിനുള്ള സൗകര്യം ഒരുക്കും. കോവിഡ് കോള്‍ സെന്‍റെറില്‍ നിന്നും വീടുകളിലും മറ്റും നിരീക്ഷണത്തിലുള്ളവരെ നേരിട്ട് വിളിക്കുകയും വീടുകളിൽ തന്നെയിരിക്കണമെന്ന് ബോധവൽക്കരണം നടത്തുകയും ചെയ്യും അവർക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.

സൂപ്പർമാർക്കറ്റുകൾ, മാളുകൾ, മറ്റ് ജനങ്ങൾ എത്തിച്ചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോലിസിന്‍റെ സഹായം ഉണ്ടാകും. ദിവസവും വിവിധ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന അറിയിപ്പുകൾ പൊതുജനങ്ങളിലേക്കെത്തിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഫോൺ നമ്പറുകള്‍ : 0484 2633550, 6238500849, 6238500850, 6238500851, 6238500552.
ഈ അഞ്ച് ഫോണ്‍ നമ്പറുകളും കോള്‍ സെന്‍റര്‍ ആയി 24 മണിക്കൂറൂം പ്രവര്‍ത്തിക്കും. മൊബൈല്‍ നമ്പറുകളിൽ വാട് സ് ആപ്പ് സേവനവും ലഭ്യമാണ്.