പെരുമ്പാവൂരിൽ ലഹരി വേട്ട ഊർജിതമാക്കി; കഞ്ചാവുമായിരണ്ട് ഇതര സംസ്ഥാന തോഴിലാളികൾ എക്സൈസിന്റെ പിടിയിൽ

പെരുമ്പാവൂരിൽ നിന്നും രണ്ട് ഇതര സംസ്ഥാന തോഴിലാളികളെ കഞ്ചാവുമായി പെരുമ്പാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സാബു. ആർ. ചന്ദ്രയും സംഘവും ചേർന്ന് പിടികൂടി.ഒടീഷാ സംസ്ഥാനക്കാരായ ഭഗവത്ത് മാലിക്ക്, ദീപക്ക് കുമാർ ജീന്ന എന്നിവരെയാണ് പെരുമ്പാവൂർ നെല്ലിമോളം മരോട്ടിക്കടവ് ഭാഗത്ത് നിന്ന് പിടികൂടിയത്.

ഇവരിൽ നിന്നും യഥാക്രമമം 2 kg, 200gm കഞ്ചാവ് ആണ് പെരുമ്പാവൂർ എക്സൈസ് റേഞ്ച് പാർട്ടി കണ്ടെടുത്തത്. സ്വന്തം നാട്ടിൽ കുറഞ്ഞ വിലക്കു ലഭിക്കുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് ഇതര സംസ്ഥാന ക്കാർക്കിടയിൽ കൂടിയ വിലക്ക് വിപണനം നടത്തി വരികയായിരുന്നു ഇവർ.

കുറച്ച് നാളുകൾക്ക് മുൻപാണ് പെരുമ്പാവൂരിൽ നെല്ലിമോളം ,മരോട്ടി കടവ് ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്സൈസിന് വിവരം ലഭിക്കുന്നത് ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാബു ആർ.ചന്ദ്രയുടെ നിർദ്ദേശാനുസരണം പെരുമ്പാവൂർ എക്സൈസിന്റെ ഷാഡോ ടീം ഈ സ്ഥലങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. അങ്ങിനെയാണ് ഇതര സംസ്ഥക്കാർക്കിടയിൽ മല്ലിക്ക് ഭായി, ചോട്ടു ഭായി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവരെക്കുറിച്ച് അറിവ് പെരുമ്പാവൂർ എക്സൈസ് ടീമിന് ലഭിക്കുന്നത് തുടർന്ന് പെരുമ്പാവൂർ എസൈസ് ടീം നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇവർ പിടിയിലായത് .

കമ്പിനികൾക്ക് അവധി ദിവസമായ ഞായറാഴ്ച്ചയാണ് പ്രതികൾ കഞ്ചാവ് വിൽക്കുവാൻ പ്രധാനമയും തിരഞ്ഞെടുത്തിരുന്നത്. അവധി ദിവസമായതിനാൽ ധാരാളം ഇതര സംസ്ഥാക്കാർ പെരുമ്പാവൂരിലും പ്രാന്തപ്രദേശങ്ങളിലും എത്തുന്നതിനാലാണ് ഞായറാഴ്ച്ചകൾ കഞ്ചാവ് വിൽപ്പനക്കായി തിരഞ്ഞെടുത്തത് എന്ന് പ്രതികൾ പെരുമ്പാവൂർ എക്സൈസിനോട് പറഞ്ഞു.

എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാബു .ആർ .ചന്ദ്ര പ്രിവന്റീവ് ഓഫീസർന്മാർ ആയ T.K ബാബു, VR. പ്രതാപൻ, സിവിൽ എക്സൈസ് ഓഫീസർമാരായ MA. അസൈനാർ, CM. നവാസ് ,PL. വികാന്ത് ഷാഡോ ടീം അംഗങ്ങളായ VA. ഷമീർ, MA. ഷിബു, PR. അനുരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയതത്. നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും നടത്തുന്നവർക്കെതിരെ തുടർന്നും ശക്തമായ നിയമ നടപടികൾ സ്വീകരിക്കും എന്ന് പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാബു ആർ.ചന്ദ്ര അറിയിച്ചു.