പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്‌ടറിയിൽ തീപ്പിടുത്തം

പെരുമ്പാവൂർ അല്ലപ്ര കുറ്റിപ്പാടത്ത് പ്രവർത്തിക്കുന്ന അപ്പോളോ പ്ലൈവുഡ് കമ്പനിയിൽ തീപ്പിടുത്തമുണ്ടായത്. ഉച്ചകഴിഞ്ഞ്‌ മൂന്നര മണിയോട് കൂടിയാണ് തീ പടർന്നത്. ബോയിലറിലെ ഓയിൽ ലീക്കായി തീ പടർന്ന്പിടിക്കുകയായിരുന്നു. വട്ടയ്ക്കാട്ടുപടി കാനാംപുറം അബൂബക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. പെരുമ്പാവൂർ ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റും, പട്ടിമറ്റം ഫയർ സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി.

പെരുമ്പാവൂർ സ്‌റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ സമയോചിതമായി നടത്തിയ അഗ്നിശമന പ്രവർത്തനം മൂലം വൻ ദുരന്തം ഒഴിവായി. അസിസ്റ്റൻറ് ഓഫീസർ പി.എൻ.സുബ്രമണ്യൻ, പി.ആർ.ലാൽജി, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.ഒ.വർഗ്ഗീസ്, പി.കെ.സന്തോഷ്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ പി.എം.ഷാനവാസ്, ജമീർ, ഷിജോ, ബിബിൻ മാത്യൂ, മിഥുൻ, എച്ച്.ജി. ബെന്നി എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.