വടവുകോട് ഗാർഡിയൻ പബ്ലിക് സ്കൂൾ ഇനി ‘ഫിറ്റ് ഇന്ത്യ സ്കൂൾ’

വടവുകോട് ഗാർഡിയൻ പബ്ലിക് സ്കൂളില്‍ കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി സിബിഎസ്ഇ, ‘ഫിറ്റ് ഇന്ത്യ സ്കൂൾ’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ‘സ്വച്ഛ് വിദ്യാലയം’ എന്ന പരിപാടിയുടെ ലോഗോ അനാച്ഛാദനവും നടത്തപ്പെട്ടു.