സൗജന്യ ആംബുലൻസ് സർവ്വീസും ഫ്രീസറും ക്രിമേറ്റോറിയവും ഉദ്ഘാടനം ചെയ്തു

അശമന്നൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് സൗജന്യ ഉപയോഗത്തിനായി, എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച തുക കൊണ്ട് വാങ്ങിയ ആംബുലൻസിന്റെയും പഞ്ചായത്ത് നിർമ്മിച്ച ക്രിമേറ്റോറിയത്തിന്റേയും ഉദ്ഘാടനം അഡ്വ എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവഹിച്ചു. ഒരു ഫ്രീസറും ഇതോടൊപ്പം പഞ്ചായത്ത് വാങ്ങിയിട്ടുണ്ട്.

സൗജന്യ ആംബുലൻസ് സേവനം നൽകുന്ന കേരളത്തിലെ ആദ്യത്തെ പഞ്ചായത്തുകളിൽ ഒന്നായി അശമന്നൂർ പഞ്ചായത്ത് മാറിയെന്നും ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന അശമന്നൂർ പഞ്ചായത്ത്‌ ഭരണസമിതി മറ്റു പഞ്ചായത്തുകൾക്ക് മാതൃകയാണെന്നും എംഎൽഎ പറഞ്ഞു.

അശമന്നൂർ പഞ്ചായത്ത്‌ പ്രസിഡണ്ട് എൻ എം സലിം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് മനോജ് മൂത്തേടൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ പി വർഗീസ്, പ്രീത സുകു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ചിത്ര ചന്ദ്രൻ, ഹണിത്ത് ബേബി, ഗ്രാമപഞ്ചായത്ത് മെംബർമാരായ അംബിളി രാജൻ, ശിവൻ, ബിന്ദു ബെസ്സി, പഞ്ചായത്ത്‌ സെക്രട്ടറി കെ ഉദയ, മെഡിക്കൽ ഓഫീസർ ബിജു വർഗീസ്, ഹോമിയോ ഡോക്ടർ ജീവൻ എന്നിവർ സംസാരിച്ചു.