സർക്കാർ ഓർഡിനൻസ് ആശ്വാസമായി;യാക്കോബായ വിഭാഗത്തിലെ ഇടവകഅംഗത്തിന്റെ മൃതദേഹം സംസ്കരിച്ചു

യാക്കോബായ സഭയിലെ ഭിന്നതകളുടെ പശ്ചാത്തലത്തിൽ, ഓർത്തഡോക്സ്‌ വിഭാഗത്തിൻറെ നിയന്ത്രണത്തിലുള്ള പള്ളികളിലെ സിമിത്തേരികളിൽ യാക്കോബായ വിഭാഗത്തിലെ അംഗങ്ങളെയും സംസ്‌ക്കരിക്കുന്നതിനുള്ള അനുവാദം സംസ്‌ഥാന സർക്കാർ നൽകിയതിനെത്തുടർന്ന്, പെരുമ്പാവൂർ മേഖലയിലെ ആദ്യത്തെ ശവസംസ്‌ക്കാരകർമ്മം ബുധനാഴ്ച്ച, ടൗണിലെ ബെഥേൽ സുലോക്കോ ഓർത്തഡോക്സ്‌ സുറിയാനിപ്പള്ളിയിൽ നടന്നു.

പൂപ്പാനിയിലെ കളരിക്കൽ വീട്ടിൽ 88 വയസ്സുള്ള ഏലിയാമ്മ പൗലൊസിൻറെ ശവസംസ്‌കാരമാണ്‌ ഉച്ചയ്‌ക്കു മുൻപായി നടന്നത്. പരേതയുടെ ഭവനത്തിൽ നടന്ന ശുസ്രൂഷകൾക്ക് മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യുസ് മോർ അപ്രേം തിരുമേനിയും ഇടവക വികാരി ഫാദർ സാബു വർഗീസ് പുളിങ്ങോട്ടിലും നേതൃത്വം നൽകി. ഇടവകയിലെ വൈദികരും പങ്കെടുത്തു.