പെരുമ്പാവൂർ വെടിവയ്പ് – മൂന്നു പേർ കൂടി പിടിയിൽ

പെരുമ്പാവൂർ വെടിവയ്പ് കേസിൽ പങ്കാളികളായ മൂന്നു പേർ കൂടി
പിടിയിൽ. വല്ലം കുപ്പിയാൻ അബൂബക്കർ (മാങ്ങാ അബു 46), ഒക്കൽ
ചേലാമറ്റം ഊരക്കാടൻ സുധീർ (43), വല്ലം മാവേലിപ്പടി മൂത്തേടൻ
ബൈജു (38) എന്നിവരാണ് പൊലീസിൻറെ പിടിയിലായത്. സംഭവത്തിൽ
ഗൂഢാലോചന നടത്തുകയും നേരിട്ട് പങ്കെടുക്കുകയും പ്രതികളെ
രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

കേസിൽ നേരത്തെ അറസ്റ്റിലായ പ്രധാന പ്രതിയായ നിസാറിൻറെ കച്ചവട
പങ്കാളിയാണ് അബൂബക്കർ. സംഭവത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടത്
ബൈജുവിൻറെയും അബൂബക്കറിൻറെയും വാഹനങ്ങളിലാണ്.
അബൂബക്കറിനെയും സുധീറിനെയും അങ്കമാലിയിൽ നിന്നും
ബൈജുവിനെ വല്ലത്തുനിന്നും ആണ് അറസ്റ്റ് ചെയ്തത്.

പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
വെടിയേറ്റ ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു. നിസാറും
ആദിലും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നം പറഞ്ഞു
തീർക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. തുടർന്ന് സംഘം
ആദിലിനെ വാഹനം കൊണ്ട് ഇടിച്ചു വിഴ്ത്തി വടിവാൾകൊണ്ട് വെട്ടി
പരിക്കേൽപ്പിച്ച ശേഷം നെഞ്ചേത്തേക്ക് വെടിയുതിർക്കുകയയിരുന്നു.

ഒളിവിൽ പോയ അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ്
ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിൻറെ
നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത് .ഡി വൈ എസ് പി
കെ.ബിജുമോൻ, ഇൻസ്പെക്ടർമാരായ ബേസിൽ.തോമസ്,
സി.ജയകുമാർ, എ എസ് ഐ ശിവപ്രസാദ്, എസ് സി പി ഒ മാരായ
നൗഷാദ്, പ്രജിത്ത്, രാമനാഥ്, വിജയലഷ്മി എന്നിവരും അന്വേഷണ
സംഘത്തിൽ ഉണ്ട്.