ഹെല്‍മറ്റ് വെച്ച് യാത്ര ചെയ്യുന്നവര്‍ ജാഗ്രതേ

സുരക്ഷിത യാത്രയ്ക്ക് ഹെൽമറ്റ് കൂടിയേ തീരൂ. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ വന്‍ പിഴയാണ് പോലീസ് ഈടാക്കുന്നത്. ബൈക്ക് ഓടിക്കുന്നവര്‍ മാത്രമല്ല പിറകിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബദ്ധമാക്കിയ സ്ഥിതിയ്ക്ക് നിങ്ങളുടെ മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.മുടികൊഴിച്ചിലിന് ഹെല്‍മറ്റ് വലിയൊരു കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുമ്പോഴും ഹെല്‍മറ്റ് ധാരികളുടെ മുടി എങ്ങനെ സംരക്ഷിക്കാമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്‌.ഹെൽമറ്റ് വയ്ക്കുന്നതിലൂടെ വിയർപ്പ് അടിഞ്ഞു കൂടി തലയോട്ടിയിൽ അണുബാധ ഉണ്ടാകാനിടയുണ്ട്. ഇതു മുടി കൊഴിച്ചിൽ വർധിപ്പിക്കും. മുടിയുടെ സംരക്ഷണത്തിനായി ഇനി ഇരുചക്രവാഹനയാത്രക്കാര്‍ എല്ലാ ദിവസവും ശീലമാക്കേണ്ട 6 കാര്യങ്ങളുണ്ട്.

1.ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നതും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതും തലയോട്ടിയിലെ പൊടിയും താരനും അകറ്റും. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ കാരണമാകും

2.മുടി തീരെ വരണ്ടാതാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇതു ഹെൽമറ്റും മുടിയും തമ്മിൽ ഉരസി മുടി കൊഴിച്ചിലുണ്ടാക്കും.

3) തലയോട്ടിയും മുടിയും ആൽമണ്ട് ഓയിൽ കൊണ്ടു മസാജ് ചെയ്യുക. ഇതു ഏറെ നേരം ഈർപ്പം നിലനിർത്തും.

4) ഹെൽമറ്റിനകം വശം എപ്പോഴും വൃത്തിയാക്കി ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തു വേണം വയ്ക്കാൻ, ഇതു അണുബാധ തടയും.

5) ദൂരയാത്രകൾ പോകുന്നതിനിടയ്ക്ക് വണ്ടി നിർത്തി ഹെൽമറ്റ് ഊരിവയ്ക്കാം. ഇടവേളകൾ നൽകുന്നത് വിയർപ്പിനെ തടയും.

6) ഹെൽമറ്റ് ധരിക്കുന്നതിനു മുമ്പായി തല ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് കവർ ചെയ്യാം. ഇതു ഹെൽമറ്റും മുടിയും കൂട്ടിയുരസി മുടി കൊഴിച്ചിലുണ്ടാക്കുന്നതു തടയും.