കേരള ഹൈക്കോടതി ഏപ്രിൽ 8 വരെ അടച്ചു

കോവിഡ് 19 പടരുന്നതിനെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി കേരള ഹൈക്കോടതി ഏപ്രിൽ 8 വരെ അടച്ചു. ഹേബിയസ് കോർപ്പസ് ഹർജികൾ, ജാമ്യഅപേക്ഷകൾ തുടങ്ങി അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രമേ ഈ ദിവസങ്ങളിൽ പരിഗണിക്കൂ. അതിനായി ആഴ്ചയിൽ വ്യാഴം , വെള്ളി ദിവസങ്ങളിൽ പ്രത്യേക ബഞ്ച് പ്രവർത്തിക്കാൻ ആണ് തീരുമാനം. ഇതനുസരിച്ച് അടുത്ത പ്രവർത്തിദിവസം വ്യാഴാഴ്‌ച ആയിരിക്കും. രാവിലെ ഫുൾ കോർട്ട് യോഗം ചേർന്നാണ് തീരുമാനം എടുത്തത്.