ഇടുക്കി ഡാം: ജലനിരപ്പ് ഉയരുന്നു

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ വൈകുന്നേരം 4 ന് ജലനിരപ്പ് 2,392.82 അടി. നീരൊഴുക്ക് നിലവിലെ നില തുടർന്നാൽ ഇന്നോ നാളെയോ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. ഇന്നലെ ഡാമിൻ്റെ കാച്ച്മെൻ്റ് പ്രദേശത്ത് 29 മിമീ മഴ പെയ്തിരുന്നു. ഇനി 2 അടി ജലനിരപ്പ് ഉയർന്നാൽ ഓറഞ്ച് അലർട്ട് (2,394.94) പ്രഖ്യാപിക്കും. 2,395.44 അടിയിൽ എത്തിയാൽ റെഡ് അലർട്ടും.

മഹാപ്രളയം റിപ്പോർട്ടു ചെയ്ത കഴിഞ്ഞ 2 വർഷം ഇതെ ദിവസം (ഒക്ടോബർ 15) രേഖപ്പെടുത്തിയതിനേക്കാൾ ഉയർന്ന ജലനിരപ്പാണ് നിലവിലുള്ളത്. 2018 – ൽ ഡാമിൻ്റെ ഷട്ടറുകൾ തുറന്നിരുന്നു.

ഒക്ടോബർ 15
2018- 2,387.0 അടി
2019- 2,376.3 അടി

ഡാമിന് ഉൾക്കൊള്ളാവുന്ന പരമാവധി ജലനിരപ്പ് 2,397.78 അടിയാണ്.

കേരളത്തിൽ നിലവിൽ 9 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള 9 ഡാമുകൾ ഇവയാണ്. കുണ്ടള, കല്ലാർകുട്ടി, പെരിങ്ങൽക്കുത്ത്, ലോവർപെരിയർ, മൂഴിയാർ, മംഗലം, പീച്ചി, വാഴാനി, വാളയാർ.