ഇടുക്കി ഡാമിലെ ജലനിരപ്പ് 2393.68 അടി

ഇടുക്കി ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ 10 മണിയ്ക്ക് 2393.68 അടിയിലെത്തി. ജലനിരപ്പ് 2390.85 അടി എത്തിയതിനെത്തുടർന്ന് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 2396.85 അടിയിൽ ഓറഞ്ച്‌ അലർട്ടും 2397.85 അടിയിൽ റെഡ് അലർട്ടും പ്രഖ്യാപിയ്ക്കും. 2398.85 അടിയിലാണ് വെള്ളം തുറന്നുവിടുക. രാവിലെ 7 മണി വരെ 7.6 എം എം മഴയാണ് ക്യാച്ച്മെൻറ് ഏരിയയിൽ പെയ്‌തത്‌. പിന്നീട് മഴ കുറഞ്ഞിരിയ്ക്കുകയാണ്.

ഡാമിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകുകയും ജില്ല ആസ്‌ഥാനത്ത്‌ കൺട്രോൾ റും തുറക്കുകയും ചെയ്‌തിരുന്നു. കൺട്രോൾ റുമിലേയ്‌ക്ക്‌ 9496011994 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.